കര്‍ണാടകയില്‍ വിവാഹചടങ്ങിന് പോയ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ചു

കുമ്പള: (www.kasargovartha.com 25.05.2019) കര്‍ണാടക കല്ലടുക്കയില്‍ വിവാഹചടങ്ങിന് പോയ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ചു. ഡിവൈഎഫ്‌ഐ കുമ്പള മേഖല സെക്രട്ടറിയും കോയിപ്പാടിയില്‍ താമസക്കാരനുമായ അജിത്കുമാര്‍ (37) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം.

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ എടുത്തുചാടുകയായിരുന്നു അജിത്കുമാര്‍. കുട്ടിയെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും അജിത്കുമാര്‍ മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.


Keywords: Karnataka, news, DYFI, Death, Drown, River, Kumbala, Top-Headlines, DYFI zonal secretary drowned to death 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?