വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തോടു കൂടിയ പുതിയ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം
ജിദ്ദ: (www.kvartha.com 15.05.2019) വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തോടു കൂടിയ പുതിയ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരം. ചൊവ്വാഴ്ച രാത്രി ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് പ്രിവിലേജ് ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട നിയമാവലി മൂന്ന് മാസത്തിനകം നടപ്പാക്കും. അതോടൊപ്പം പുതിയ പ്രിവിലേജ് ഇക്കാമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പുതിയ ഇഖാമ സെന്റര്‍ കൂടി സ്ഥാപിക്കും. പുതിയ ഇഖാമയ്ക്ക് ഈടാക്കേണ്ട ഫീസടക്കമുള്ള കാര്യങ്ങള്‍ പുതുതായി സ്ഥാപിക്കുന്ന കേന്ദ്രമായിരിക്കും തീരുമാനിക്കുക.
യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ഗ്രീന്‍ കാര്‍ഡിനു സമാനമായിരിക്കും സൗദിയില്‍ നടപ്പാക്കുന്ന പ്രിവിലേജ് ഇഖാമ പദ്ധതിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. അടുത്ത 90 ദിവസത്തിനകം എന്തൊക്കെ നിബന്ധനകളാണ് ഇഖാമ നല്‍കുന്നതിനുവേണ്ടതെന്നും അപേക്ഷകന്റെ സാമ്പത്തിക നില സംബന്ധമായ വിവരങ്ങളും എത്ര ഫീസ് ഈടാക്കണമെന്നതടക്കമുള്ള കാര്യങ്ങളും പുതുതായി സ്ഥാപിക്കുന്ന കേന്ദ്രമായിരിക്കും തീരുമാനിക്കുക. അതോടെ പ്രിവിലേജ് ഇഖാമ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ വ്യക്തമാകും.
പ്രിവിലേജ് ഇഖാമയുമായി ബന്ധപ്പെട്ട കേന്ദ്രം, മന്ത്രിസഭ രൂപീകരിച്ച പ്രത്യേക ഉപസമിതിയുമായി കൂടിയാലോചിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗണ്‍സില്‍ പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ശുറ കൗണ്‍സില്‍ അംഗീകാര വാര്‍ത്ത പുറത്തുവന്നതോടെ മലയാളികളടക്കമുള്ള നിരവധിപേര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്കായി കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിരുന്നു. സൗദിയുടെ സമ്പദ് ഘടനക്ക് മുതല്‍ കൂട്ടാകുംവിധം ധാരാളം വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തീരുമാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും ഉന്നത യോഗ്യതയുള്ള, നൈപുണ്യമുള്ളവരും ഉയര്‍ന്ന നിക്ഷേപമിറക്കാന്‍ യോഗ്യതയുമുള്ള വിദേശികള്‍ക്കായിരിക്കും പ്രിവിലേജ് ഇഖാമ ലഭിക്കുക എന്നാണ് അറിയുന്നത്. നിലവിലുള്ള ഇഖാമയും പ്രിവിലേജ് ഇക്കാമയും തമ്മിലുള്ള പ്രധാന വ്യത്യാസം വിദേശികള്‍ക്ക് സൗദി സ്‌പോണ്‍സറുടെ ആവശ്യമില്ല എന്നതാണ്. ഖഫീലുമാര്‍ എന്ന പേരിലറിയപ്പെടുന്ന സ്വദേശി പൗരന്‍മാരായ സ്‌പോണ്‍സര്‍മാരില്ലാതെ യോഗ്യതയുള്ള വിദേശികള്‍ക്ക് സൗദിയില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യാനാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudi Cabinet approves new residency scheme 'Privileged Iqama', News, Trending, Saudi Arabia, Cabinet, Europe, Foreigners, Gulf, World.

Powered by Info News For You

Comments
Post a Comment