പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനുള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി പാക് സൈന്യം

ഇസ്‌ലാമാബാദ്: (www.kvartha.com 13.05.2019) പാകിസ്താനില്‍ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനുള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി സൈന്യം. ഒരു സൈനികനും നാല് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖ നഗരത്തിലെ പേള്‍ കോണ്ടിനെന്റല്‍ പഞ്ചനക്ഷത്ര ഹോട്ടലിലാണ് കഴിഞ്ഞദിവസം ഭീകരാക്രമണമുണ്ടായത്. നേരത്തെ ആക്രമണത്തിനിടെ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ബലൂചിസ്ഥാന്‍ വിമോചന സേന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pakistan, World, News, Islamabad, Terror Attack, Terrorism, Army, Five dead in Pakistan luxury hotel attack. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?