വീട്ടമ്മ കുളിക്കാന്‍ പോകുമ്പോള്‍ ഊരിവെച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

കോട്ടയം: (www.kvartha.com 30.05.2019) വീട്ടമ്മ കുളിക്കാന്‍ പോകുമ്പോള്‍ ഊരിവെച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ഒടുവില്‍ പ്രതിയായത് മകന്‍. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

ജോലി കഴിഞ്ഞെത്തിയ മാതാവ് വളയും മോതിരവും ഊരി വച്ചു വീടിനു പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയി. എന്നാല്‍ കുളി കഴിഞ്ഞെത്തിയപ്പോള്‍ ഊരിവെച്ച ആഭരണങ്ങള്‍ കണ്ടില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മ കുളിക്കാന്‍ പോയപ്പോള്‍ വീടിന്റെ മുന്‍ വരാന്തയില്‍ മകന്‍ ഇരിപ്പുണ്ടായിരുന്നു.

Son arrested in theft case, Kottayam, News, Local-News, theft, Police, Complaint, Phone call, Kerala.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയുടെ മകന്‍ അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ തറയില്‍ ആല്‍ബിനെ (21)അയര്‍ക്കുന്നം പോലീസ് പിടികൂടിയത്.

ആദ്യം മുതല്‍ തന്നെ പോലീസിന് മകനെ സംശയം ഉണ്ടായിരുന്നു. മകനെ കുറിച്ച് പോലീസ് ചോദിച്ചപ്പോള്‍ ചെന്നൈയിലേക്കു പഠിക്കാന്‍ പോയെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. തുടര്‍ന്ന് മകന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പോലീസ് രഹസ്യാന്വേഷണം നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോട്ടയത്തും തുടര്‍ന്ന് എറണാകുളത്തും ഇയാളുടെ ഫോണ്‍ കോള്‍ കണ്ടെത്തി.

തുടര്‍ന്നു സൈബര്‍ സെല്‍ സഹായത്തോടെ പാലക്കാട്ടെ ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിക്കുകയായിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഒരു വള വിറ്റ് 50,000 രൂപ ഇയാള്‍ കൈക്കലാക്കിയിരുന്നു. വീട്ടുകാര്‍ നിര്‍ദേശിച്ചതനുസരിച്ചു കേസ് ഒഴിവാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Son arrested in theft case, Kottayam, News, Local-News, theft, Police, Complaint, Phone call, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?