എസ് ഐയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി വധഭീഷണി മുഴക്കിയ സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.05.2019)  എസ് ഐയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി വധഭീഷണി മുഴക്കിയ സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മേല്‍പ്പറമ്പ് എസ് ഐ പി സി സഞ്ജയ് കുമാറിനെ പരാതിയിലാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2019 മാര്‍ച്ച് 17 നു രാത്രി 8.30 ന് കെ എസ് ടി പി റോഡില്‍ അരമങ്ങാനം റോഡ് ജംഗ്ഷനു സമീപമായിരുന്നു സംഭവം. കാസര്‍കോട് ഭാഗത്തേക്കു പോകുകയായിരുന്ന ടിഎന്‍ 29 സി.എക്സ് 2937 കണ്ടെയ്നര്‍ ലോറിയെ കെഎല്‍ 14 പി 6500 നമ്പര്‍ മാരുതി കാര്‍ കുറുകെ ഇട്ട് കാറിലുണ്ടായിരുന്ന നാലംഗസംഘം ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ഉദുമ നാലാംവാതുക്കലിലെ എം കെ മുഹമ്മദ് റഫീഖ് (21), ബദരിയ നഗറിലെ എച്ച് മുഹമ്മദ് തൗഫീല്‍ (22) കോട്ടിക്കുളത്തെ മുഹമ്മദ് സബീസുല്‍ എത്തിഷ (20), കെ എസ് അഹമ്മദ് ഷിബില്‍ (19) എന്നിവരാണ് ലോറി തടഞ്ഞ് നിര്‍ത്തി അക്രമം കാണിച്ചത്. ഇതിനിടയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന മേല്‍പ്പറമ്പ് എസ്ഐ പി സി സഞ്ജയ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി കെ പ്രമോദ്, മനോജ്, ഡ്രൈവര്‍ രഞ്ജിത് എന്നിവര്‍ സംഭവ സ്ഥലത്ത് എത്തുകയും നാലംഗസംഘത്തെ പിടികൂടി ചോദ്യം ചെയ്യുമ്പോള്‍ എസ്ഐയെ തള്ളിമാറ്റി വധഭീഷണി മുഴക്കി നാലംഗസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് അന്വേഷണത്തില്‍ അക്രമികളെ കണ്ടെത്തി പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു വധഭീഷണി മുഴക്കിയതിനും കേസെടുക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kerala, Kasaragod, News, Threatening, Police, Road, Threatening against SI; Charge sheet submitted. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?