യു എ ഇയില്‍ സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; കനത്ത നാശനഷ്ടമെന്ന് ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ്

ഫുജൈറ: (www.kvartha.com 14.05.2019) യു എ ഇയില്‍ സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം. യു.എ.ഇ.യുടെ കിഴക്കന്‍തീരമായ ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. നാല് കപ്പലുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു.

ആക്രമണത്തില്‍ ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എന്നാല്‍, ആളപായമോ ഇന്ധനചോര്‍ച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ടവയില്‍ ഒരു ടാങ്കര്‍ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്.

Two Saudi oil tankers among 'sabotaged' ships off UAE coast, UAE, News, Saudi Arabia, Ship, Attack, Trending, Gulf, World

അതേസമയം വാണിജ്യകപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടായതായി യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും സ്ഥിരീകരിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇയുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്നോ വ്യക്തമാക്കാന്‍ യു.എ.ഇ-സൗദി സര്‍ക്കാരുകള്‍ തയ്യാറായില്ല. അതേസമയം അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാന്‍ യു.എസ് ഗള്‍ഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബര്‍ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.

സമുദ്രഗതാഗതവും എണ്ണക്കപ്പലുകളുടെ സഞ്ചാരപാതയും സുരക്ഷിതമാക്കണമെന്നും അല്ലെങ്കില്‍ ആഗോള സമ്പദ്വ്യവസ്ഥയും ഊര്‍ജമേഖലയും കടുത്ത പ്രതിസന്ധിയിലാകുമെന്നും ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. വാണിജ്യകപ്പലുകള്‍ക്ക് നേരെയുണ്ടായ അട്ടിമറിശ്രമവും ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഗുരുതരമായി കാണുന്നുവെന്നും സമുദ്രഗതാഗത സുരക്ഷയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ തടയേണ്ടതിന്റെ ചുമതല അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും യു.എ.ഇ. പറഞ്ഞു.

അതേസമയം ഫുജൈറ തുറമുഖത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയ്ക്ക് തുടരുകയാണെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two Saudi oil tankers among 'sabotaged' ships off UAE coast, UAE, News, Saudi Arabia, Ship, Attack, Trending, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?