കറന്തക്കാട് ദേശീയപാതയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
കാസര്‍കോട് (www.evisionnews.co): കറന്തക്കാട് ദേശീയപാതയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ കമ്പാറിലെ അല്‍ത്താഫി(22)നാണ് പരിക്കേറ്റത്. കറന്തക്കാട് പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് ഉള്ളി കയറ്റി മലപ്പുറത്ത് ഇറക്കി തിരിച്ചുവരികയായിരുന്ന ലോറി അല്‍ത്താഫ് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അല്‍ത്താഫിന്റെ രണ്ട് കാലുകള്‍ക്കും ഗുരുതരമായ പരിക്കുണ്ട്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
Powered by Info News For You

Comments
Post a Comment