ഉത്തരക്കടലാസ് തിരുത്തിയ സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി;വിദ്യാഭ്യാസമന്ത്രി
കോഴിക്കോട്:(www.kasargodvartha.com 11/05/2019) ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. അന്വേഷണം ശരിയായ രൂതിയില്‍ അല്ല നടക്കുന്നതെങ്കില്‍ കേസ് പോലീസിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
നീലേശ്വരം സ്‌കൂളില്‍ നടന്ന സംഭവത്തില്‍ നിലവില്‍ ഒരു അധ്യാപകന്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം. വിജയശതമാനം കൂട്ടുന്നതിന് ഒരു സമ്മര്‍ദ്ദവും സ്‌കൂളുകള്‍ക്ക് മേലിലില്ല എന്നിട്ടും അധ്യാപകന്‍ ഇങ്ങനെ ചെയ്തത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ പിടിയിലായ അധ്യാപകന്‍ ഉന്നയിച്ച വാദങ്ങള്‍ പൊളിയുകയാണ്. പഠനവൈകല്യമുള്ള കുട്ടികളെ സഹായിച്ചതാണെന്ന അധ്യാപകന്റെ വാദം വിദ്യാര്‍ത്ഥിയും തള്ളിയിട്ടുണ്ട്. പഠന വൈകല്യം ഉള്ളത് കൊണ്ട് സഹായിച്ചു എന്ന വാദം തെറ്റാണെന്നും തനിക്ക് പകരം അധ്യാപകന്‍ പരീക്ഷ എഴുതിയ വിവരം അറിഞ്ഞിട്ടില്ലെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. ഇത്തവണ നന്നായി പരീക്ഷ എഴുതിയിരുന്നുവെന്നും പരീക്ഷ ഫലം തടഞ്ഞു വെച്ചതില്‍ വിഷമം ഉണ്ടെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kozhikode, Kerala, Investigation, Police, Minister, Teacher, Top-Headlines, Answer sheet issue ; Strict action against guilty; Education minister

Powered by Info News For You

Comments
Post a Comment