അമേത്തിയില്‍ രാഹുലിന്റെ തോല്‍വി അരലക്ഷം വോട്ടിന്; മോഡിയുടെ രണ്ടാം തിരിച്ചുവരവില്‍ ഹൃദയം തകര്‍ന്ന് കോണ്‍ഗ്രസ്
ലക്നൗ: (www.kvartha.com 24.05.2019) കോണ്‍ഗ്രസിന്റെ ഹൃദയഭൂമിയായ അമേത്തിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് തോറ്റത് അരലക്ഷം വോട്ടിന്. നെഹ്റു കുടുംബത്തിനു ഏറെ വൈകാരിക ബന്ധമുള്ള സ്ഥലം കൂടിയായ യുപിയിലെ ഈ ലോക്‌സഭ മണ്ഡലത്തിലെ തോല്‍വിയില്‍ ഹൃദയം തകര്‍ന്നിരിക്കയാണ് കോണ്‍ഗ്രസ്. അടിയന്തരാവസ്ഥയ്ക്കു ശേഷം മൂന്നു വര്‍ഷവും, 98ലെ തെരഞ്ഞെടുപ്പിലും മാത്രമാണ് കോണ്‍ഗ്രസിനെ ഇവിടം കൈവിട്ടത്.
2004 വരെ സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേത്തി. 2004ല്‍ മകനു വേണ്ടി സോണിയ മാറികൊടുത്ത മണ്ഡലത്തില്‍ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുല്‍ തന്റെ കന്നി ജയം കൊയ്തത്. 2009 ല്‍ ഭൂരിപക്ഷം 3,70,198 വോട്ടായി. കഴിഞ്ഞ തവണ ശക്തമായ മോഡി തരംഗത്തില്‍ ഒരുലക്ഷത്തില്‍പരം വോട്ടിനു തോല്‍പ്പിച്ച സ്മൃതി ഇറാനിയാണ് ഇത്തവണ രാഹുലിനോട് മധുരമായി പകരം വീട്ടിയത്. 54,731 വോട്ടുകള്‍ക്കാണ് രാഹുല്‍ ഇവിടെ തോറ്റത്.
1977ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സഞ്ജയ് ഗാന്ധിയാണ് ഇതിനു മുമ്പ് ഗാന്ധികുടുംബത്തില്‍ നിന്നും അമേത്തിയില്‍ തോറ്റ സ്ഥാനാര്‍ഥി. ജനതാ പാര്‍ട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയ് ഗാന്ധിയുടെ എതിരാളി. ആ തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയും തോറ്റിരുന്നു. അതിനുശേഷം സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയുമാണു മണ്ഡലം കാത്തത്.
രാജീവിനു ശേഷം, ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശര്‍മയെ 1998 ല്‍ ബിജെപിയുടെ സഞ്ജയ് സിങ് തോല്‍പ്പിച്ചു. ഒരു വര്‍ഷം മാത്രമേ സഞ്ജയ് എംപി ആയിരുന്നുള്ളു. പിന്നീട് സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ചു. 2004 മുതല്‍ മൂന്നുവട്ടം രാഹുല്‍ ഇവിടെ നിന്നു തുടര്‍ച്ചയായി ജയിച്ചു.
ഒടുവില്‍ അമേത്തിയിലെ ജനങ്ങള്‍ ഗാന്ധി കുടുംബത്തേയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെയും പരാജയപ്പെടുത്തി. 1977 ല്‍ സഞ്ജയ് ഗാന്ധി തോല്‍ക്കാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നെങ്കിലും ഇന്നു രാഹുലിന്റെ തോല്‍വിക്കുള്ള കാരണം ഏറെ ചര്‍ച്ച ചെയ്യപ്പെടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gandhi bastion falls after 39 years as Smriti Irani stuns Rahul Gandhi in Amethi, News, Politics, Lok Sabha, Election, Congress, BJP, Rahul Gandhi, Trending, National.

Powered by Info News For You

Comments
Post a Comment