ബന്ധുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബി എം എസ് പ്രവര്‍ത്തകന്റെ കാര്‍ തീവെച്ച് നശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.05.2019) ബന്ധുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബി എം എസ് പ്രവര്‍ത്തകന്റെ കാര്‍ തീവെച്ച് നശിപ്പിച്ചു. താളിപ്പടുപ്പ് ബദര്‍ക്കള റോഡിലെ ശിവപ്രസാദിന്റെ ആള്‍ട്ടോ കാറിനാണ് തീവെച്ചത്. ബന്ധുവായ ജയശ്രീയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍. പുലര്‍ച്ചെ രണ്ടു മണിയോടെ തീ ആളിപ്പടരുന്നത് കണ്ട് വീട്ടുകാര്‍ ഉണരുകയും തീയണക്കുകയുമായിരുന്നു. പിന്‍ഭാഗത്തെ ടയര്‍ പൂര്‍ണമായും കത്തിനശിച്ചു.

ശിവപ്രസാദിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി താളിപ്പടുപ്പിലെ സന്തോഷിന്റെ സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Car, fire, BMS, Worker, Car set fire. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?