ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ടുമറിഞ്ഞ് പിറകിലുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പിഴ വിധിച്ച് കോടതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.05.2019) ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ടുമറിഞ്ഞ് പിറകിലുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പിഴ വിധിച്ച് കോടതി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി(ഒന്ന്) യാണ് ശിക്ഷ വിധിച്ചത്. കാരക്കുഴിയിലെ തുളസി (33)യെയാണ് 2000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

2018 ഒക്‌ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. കാരക്കുഴിയിലെ പ്രസന്നകുമാരി(51)യെ പിറകിലിരുത്തി തുളസി ഓടിച്ച സ്‌കൂട്ടിയാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. സംഭവത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു.



Keywords: Kerala, News, Kanhangad, Two-wheeler, Accident, Driver, Case, Injured, Court order, Fine, Accident: Fine for women.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?