വിലായാ ഓഫ് ഹിന്ദ് എന്ന പേരില്‍ ജമ്മു കാശ്മീരില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ദാഇഷ്; സിറിയ അടക്കമുള്ള സ്വാധീനമേഖലകളില്‍ കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമെന്ന് സംശയം, അംഷിപോരയില്‍ നടന്ന ഏറ്റുമുട്ടലിന് പിന്നില്‍ തങ്ങളാണെന്നും ടെലഗ്രാം വഴിയാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും ദാഇഷ്

കാശ്മീര്‍: (www.kvartha.com 12.05.2019) ജമ്മു കാശ്മീരില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ദാഇഷ് പ്രഖ്യാപിച്ചു. അംഷിപോരയില്‍ വിഘടനവാദികളുമായി സൈന്യം ഏറ്റുമുട്ടിയതിന് തൊട്ടടുത്ത ദിവസം തന്നെ വിലയാഹ് ഓഫ് ഹിന്ദ് എന്ന അറബിക് പേരില്‍ ഇന്ത്യയിലെ പുതിയ പ്രവിശ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നാണ് പ്രഖ്യാപനം. വാര്‍ത്താ ഏജന്‍സി വഴിയാണ് അവര്‍ ഇക്കാര്യം പുറത്തുവിട്ടത്.

National, News, Jammu, Kashmir, Arabic, Army, Machine, Gun attack, Syria, India, ISIS Announces New 'Province' in India

ഷോപിയാന്‍ ജില്ലയിലെ അംഷിപോരയില്‍ ഇന്ത്യന്‍ സൈന്യത്തോട് ഏറ്റുമുട്ടിയെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന പരാമര്ശവുമുണ്ട്. സിറിയ അടക്കമുള്ള സ്വാധീനമേഖലകളില്‍ അടുത്ത കാലത്തായി ദാഇഷിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. ദാഇഷ് വക്താക്കള്‍ മുന്‍പും ഇത്തരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ടെലഗ്രാം വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കാശ്മീരില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Jammu, Kashmir, Arabic, Army, Machine, Gun attack, Syria, India, ISIS Announces New 'Province' in India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?