വോട്ടുകള്‍ എല്‍ഡിഎഫിന്റെ പെട്ടിയിലെത്തിക്കാന്‍ കാക്കിക്കുള്ളിലും രാഷ്ട്രീയപ്രവര്‍ത്തനം; പോസ്റ്റല്‍ വോട്ടുകള്‍ അനുകൂലമാക്കാന്‍ പോലീസ് അസോസിയേഷന്‍ ഇടപെട്ടതായി സ്ഥിരീകരിച്ച് ഡിജിപി; കേസെടുത്ത് അന്വേഷിക്കാന്‍ ബെഹ്‌റയുടെ നിര്‍ദേശം
തിരുവനന്തപുരം: (www.kvartha.com 07.05.2019) ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ എല്‍ഡിഎഫിന്റെ പെട്ടിയിലെത്തിക്കാന്‍ കാക്കിക്കുള്ളിലും രാഷ്ട്രീയപ്രവര്‍ത്തനം സജീവമായി നടന്നതായി കണ്ടെത്തി. പോസ്റ്റല്‍ വോട്ടുകള്‍ അനുകൂലമാക്കാന്‍ പോലീസ് അസോസിയേഷന്‍ ഇടപെട്ടതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചു. റിപ്പോര്‍ട്ട് ബെഹ്‌റ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാനും ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പോലീസുകാരുടെ തപാല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കാന്‍ അസോസിയേഷന്‍ ഇടപെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്നും കര്‍ശന നടപടിവേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഓഫീസര്‍ പരിധോധിച്ച ശേഷമാകും തുടര്‍നടപടിയുണ്ടാവുക.
Keywords: Kerala, Thiruvananthapuram, News, Voters, Election, Police, Behra, Lok Sabha, Trending, Irregularities found in Postal votes of police department

Powered by Info News For You
Comments
Post a Comment