വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, അറസ്റ്റിലായത് ടെക്‌നോപാര്‍ക്കിലെ ഗ്രാഫിക് ഡിസൈനറായ ചിത്രകലാ അധ്യാപകന്‍, ചിത്ര രചനാ ക്ലാസിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് തെറ്റിദ്ധരിപ്പിച്ച്
തിരുവനന്തപുരം: (www.kvartha.com 01.05.2019) വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഗ്രാഫിക് ഡിസൈനറും ചിത്രകലാ അധ്യാപകനുമായ വിജയിയാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചിത്ര രചനാ ക്ലാസിനെത്തിയ ഒമ്പതുവയസുകാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ ഫഌറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അവധിക്കാല ചിത്രരചന ക്ലാസിനെത്തിയതായിരുന്നു കുട്ടി. ഈ സമയത്ത് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്ന വിജയ് മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന് അമ്മ ശിശുക്ഷേമ സമിതിയെ ബന്ധപ്പെടുകയായിരുന്നു. സമിതി നടത്തിയ കൗണ്‍സിലിംഗില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കേസ് പോലീസിന് കൈമാറി. അതേസമയം, പ്രതിയുടെ ദൃശങ്ങള്‍ പകര്‍ത്തുന്നത് പോലീസ് വിലക്കി. ടെക്‌നോപാര്‍ക്കിലെ ടൂണ്‍സ് അനിമേഷന്‍ എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ് വിജയ്.
Keywords: Kerala, Thiruvananthapuram, News, Students, Arrested, Molestation, 9 year old girl Molestated, Techno park staff arrested

Powered by Info News For You
Comments
Post a Comment