പ്രചാരണത്തിനിടെ നടന്‍ കമല്‍ഹാസനെതിരെ ചെരുപ്പേറ്; താരത്തിന്റെ നാവ് മുറിച്ചുകളയണമെന്ന് മന്ത്രി രാജേന്ദ്ര ബാലാജി; ബി ജെ പി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

ചെന്നൈ: (www.kvartha.com 16.05.2019) പ്രചാരണത്തിനിടെ മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസനെതിരെ ചെരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുര കുന്ദ്രത്തില്‍ പ്രചാരണം നടത്തുന്നതിനിടയിലാണ് താരത്തിന് നേരെ ആക്രമണം നടന്നത്. എന്നാല്‍ ചെരുപ്പേറ് താരത്തിന് കൊണ്ടില്ല.

സംഭവത്തില്‍ ബി.ജെ.പി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി. ബി.ജെ.പി പ്രവര്‍ത്തകരും ഹനുമാന്‍ സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. രാജ്യത്തെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ആക്രമണം.

Tamil Nadu: Slippers thrown at Kamal Haasan during election meeting, say reports, Chennai, News, Politics, Kamal Hassan, Lok Sabha, Election, Trending, attack, BJP, Complaint, Terrorists, Cine Actor, Cinema, National

കമല്‍ഹാസന്‍ ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ അക്രമികള്‍ താരം നില്‍ക്കുന്ന സ്റ്റേജിലേക്ക് ചെരിപ്പുകള്‍ എറിയുകയായിരുന്നു. ''സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അത് ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സേയാണ്. അവിടെയാണ് ഇത് തുടങ്ങിയത്.'' -എന്നാണ് കമല്‍ഹാസന്റെ പ്രസ്താവന.

എന്നാല്‍ ഇത് പറയുന്നത് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശം ആയതുകൊണ്ടല്ലെന്നും മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണെന്നും താരം പറഞ്ഞിരുന്നു. മൂന്നുദിവസം മുമ്പായിരുന്നു ഗോഡ്‌സേക്കെതിരെയുള്ള താരത്തിന്റെ ഈ പരാമര്‍ശം.

അതേസമയം, കമല്‍ഹാസനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സേന ഫ്രണ്ട് ഡെല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന് പറഞ്ഞ തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജി രാജിവെക്കണമെന്ന് മക്കള്‍ നീതി മയ്യം ആവശ്യപ്പെട്ടിരുന്നു.

കമല്‍ഹാസന്റെ പ്രസ്താവന വലിയ കോലാഹലമാണ് ഇളക്കി വിട്ടത്. ഇതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം പോലെയുള്ള പരിപാടികളില്‍ ന്യൂനപക്ഷ മേഖലയില്‍ കമല്‍ ഇത്തരം പരാമര്‍ശം നടത്തുന്നത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണെന്നും ഹിന്ദുക്കള്‍ തീവ്രവാദികളാണെന്ന തരത്തിലുള്ള താരത്തിന്റെ പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും കമലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം തീവ്രവാദത്തിന് മതമില്ലെന്നും ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ലെന്നും കമലിന്റെ നാവ് വലിച്ച് വെളിയിലിട്ട് അരിയണം എന്നുമായിരുന്നു തമിഴ്നാട് മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജിയുടെ പ്രതികരണം.

എന്നാല്‍ ഒരു മന്ത്രിയുടെ വായില്‍ നിന്നും വരാന്‍ പാടില്ലാത്ത വാക്കുകളാണ് ഇതെന്നും ഇദ്ദേഹത്തെ പുറത്താക്കണമെന്നും എംഎന്‍എം നേതാക്കളും തിരിച്ചടിച്ചു. അതേസമയം പ്രസ്താവനയില്‍ ഉറച്ചു നിന്ന കമല്‍ഹാസന്‍ താന്‍ പറഞ്ഞത് വസ്തുതകള്‍ ആണെന്നും അത് ചരിത്രപരമായ വസ്തുതയാണെന്നും ആവര്‍ത്തിച്ചു. താന്‍ പറഞ്ഞത് എങ്ങനെ മതത്തെ ലക്ഷ്യമിട്ടുള്ളതാകുമെന്ന് ചോദിച്ച കമല്‍ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.

മദ്രാസ് ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയിട്ടുള്ള കമല്‍ഹാസന്‍ താന്‍ പറഞ്ഞത് ഹിന്ദു സമൂഹത്തെ മുഴുവന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നും ഗോഡ്സേയെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്താവനയെ വഴി തിരിച്ച് കമലിനെ ഹൈന്ദവ വിരുദ്ധനാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആശയക്കുഴപ്പം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും ഈ ഗൂഢപദ്ധതിയില്‍ വീഴരുതെന്നും എംഎന്‍എം പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ഞായറാഴ്ച അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ നാലു മണ്ഡലങ്ങളിലാണ് അരാവാകുറിച്ചിയും തിരുപ്പരന്‍ കുന്ദ്രവും സ്ഥിതി ചെയ്യുന്നത്. ഈ സീറ്റുകളില്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. കമല്‍ഹാസന്റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ അരങ്ങേറ്റം കൂടിയാണ് ഇത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tamil Nadu: Slippers thrown at Kamal Haasan during election meeting, say reports, Chennai, News, Politics, Kamal Hassan, Lok Sabha, Election, Trending, attack, BJP, Complaint, Terrorists, Cine Actor, Cinema, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?