വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍: (www.kvartha.com 16.05.2019) വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ സ്വദേശികളായ തോപ്പില്‍ ഫിജോ ജോസഫ്(34), ഭര്‍ത്താവ് ഹാരിഷ്(50) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാംപ്രതിയും ഇവരുടെ ബന്ധുവുമായ അജിത് ജോര്‍ജ് ഒളിവിലാണ്.
ബഹറിന്‍ ഡിഫന്‍സ് റോയല്‍ മെഡിക്കല്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതിമാരുടെയും ബന്ധുക്കളുടെയും പക്കല്‍ നിന്നു ഒമ്പതര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പത്തനംതിട്ട സ്വദേശികളായ ഡോക്ടര്‍ ദമ്പതികളില്‍നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി ഇവര്‍ പണം വാങ്ങുകയായിരുന്നു. ഇന്റര്‍നെറ്റില്‍ ഇവരുടെ വാഹനം വില്പനയ്ക്ക് എന്ന പരസ്യം ചെയ്ത് വാഹനം വില്ക്കാന് എന്ന വ്യാജേനയാണ് ഡോക്ടറുമായി സൗഹൃദത്തിലാകുന്നത്.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇവരെ ബഹറിന്‍ ഡിഫന്‍സ് റോയല്‍ മെഡിക്കല്‍ സര്‍വീസിലും ആഷ്ലിയുടെ സഹോദരന് എബിക്ക് ദുബൈ
എയര്‍പോട്ടിലും ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പിന്നീട് ദമ്പതികളെ കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍ ദമ്പതികള്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Couple arrested on cheating charge, News, Cheating, Case, Local-News, Couples, Complaint, Police, Kerala.
Keywords: Couple arrested on cheating charge, News, Cheating, Case, Local-News, Couples, Complaint, Police, Kerala.
Powered by Info News For You

Comments
Post a Comment