ബാങ്കുകളുടെ ജപ്തിഭീഷണിക്കെതിരെ സമരം ശക്തമാക്കാന്‍ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം; കേരളത്തില്‍ ഭീഷണി നേരിടുന്നത് ആയിരത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍, വിവിധ ജില്ലകളിലായി സമര സമിതികള്‍ രൂപീകരിക്കും, തീരുമാനം ആത്മഹത്യകള്‍ കൂടി വരുന്ന സാഹചര്യത്തില്‍
കൊച്ചി: (www.kvartha.com 16.05.2019) ബാങ്കുകള്‍ നടത്തിവരുന്ന ജപ്തി നടപടികളില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം. സര്‍ഫാസി നിയമം ഉപയോഗിച്ചാണ് ബാങ്കുകള്‍ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നത്. ഇതിനെതിരെ വിവിധ ജില്ലകളിലായി സമര സമിതികള്‍ രൂപീകരിക്കും. ഇവയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കേരളത്തില്‍ നിരവധി പേര്‍ ജപ്തിഭീഷണി നേരിടുന്നതായും ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതായും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ആരോപിക്കുന്നു.
രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് ഒടുവില്‍ 2.70 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന് ബാങ്ക് ആരോപിച്ച കൊച്ചി പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ വീട് ജപ്തിക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട സമരം സംഘടിപ്പിച്ചാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ശ്രദ്ധേയമായത്. നിലവില്‍ വിവിധയിടങ്ങളില്‍ ജപ്തിഭീഷണി നേരിടുന്നവര്‍ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചു വരികയാണ് സംഘടന.
വിവിധ ജില്ലകളില്‍ ജപ്തിഭീഷണിയില്‍ മരണമടയുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്. വയനാട്ടില്‍ മാത്രം 8600 കര്‍ഷകര്‍ ഭീഷണിയിലാണ്. പല സ്ഥലങ്ങളിലും ചെറുകിട സംരംഭങ്ങള്‍ വായ്പ്പാ തിരിച്ചടക്കത്തിന്റെ പേരില്‍ ബാങ്കുകള്‍ പൂട്ടിച്ചു.

എറണാകുളം ജില്ലയില്‍ മാത്രം ജപ്തി ഭീഷണികാരണം നാല് പേര്‍ മരിച്ചെന്നും, രണ്ടുപേര്‍ ആത്മഹത്യ ചെയ്‌തെന്നും സമരക്കാര്‍ പറയുന്നു. വയനാട്ടില്‍ 8600 കര്‍ഷകര്‍ ജപ്തി ഭീഷണിനേരിടുന്നു. ഇവരില്‍ 10 പേര്‍ ഇതിനോടകം ആത്മഹത്യ ചെയ്തു. കൊല്ലത്ത് ഒരു ലക്ഷത്തിലേറെ പേര്‍ ജപ്തി ഭീഷണി നേരിടുന്നു. എറണാകുളം കൂടാതെ കൊല്ലം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, വയനാട് എന്നിവിടങ്ങളിലായി പ്രാദേശിക സമരസമിതികള്‍ രൂപീകരിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം ബന്ധപ്പെട്ടവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Bank, Strike, Suicide, Kochi, Kerala, palakkad, Kollam, Thrissur, Wayanad, Alappuzha, movement to strengthen the struggle against bank's resurgence

Powered by Info News For You

Comments
Post a Comment