വാദ്യ മേള വിസ്മയങ്ങളുടെ അകമ്പടിയോടെ പൂരം കൊട്ടിക്കയറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ചമയപ്രദര്‍ശനം തുടങ്ങി, സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞു, ഉത്സവ ലഹരിയിലാറാടി സാംസ്‌കാരിക നഗരി
തൃശ്ശൂര്‍: (www.kvartha.com 12.05.2019) സാംസ്‌കാരിക നഗരിയെ തിലകക്കുറി ചാര്‍ത്തി നാളെ തൃശ്ശൂര്‍ പൂരം. ചമയപ്രദര്‍ശനം തുടങ്ങി, സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞു. ഇനി ഒരു ദിനരാത്രിയുടെ കാത്തിരിപ്പകലത്തില്‍ വര്‍ണ മേള താള വിസ്മയങ്ങളുടെ അകമ്പടിയോടെ പൂരം കൊട്ടിക്കയറും. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്.
വടക്കുന്നാഥന്റെ മണ്ണിലേക്ക് തിങ്കളാഴ്ച രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍നിന്നുള്ള എഴുന്നള്ളിപ്പുകള്‍ എത്തിത്തുടങ്ങും. മഠത്തില്‍വരവ് പഞ്ചവാദ്യം തിരുവമ്പാടി ഭഗവതിയുടെ പൂരവഴിയായ ബ്രഹ്മസ്വംമഠത്തിനുമുന്നില്‍ പതിനൊന്നുമണിയോടെ തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വടക്കുനാഥക്ഷേത്രത്തില്‍ ഇലഞ്ഞിത്തറമേളത്തിന് ആദ്യകോല്‍ വീഴും. വൈകീട്ട് നാലോടെ തെക്കേഗോപുരനടയില്‍ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. പുലര്‍ച്ചെ മാനത്ത് വര്‍ണം നിറയ്ക്കുന്ന വെടിക്കെട്ടിന് പതിനായിരങ്ങള്‍ സാക്ഷിയാവും. ചൊവ്വാഴ്ച പകല്‍പ്പൂരം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ ദേവിമാര്‍ ഉപചാരം ചൊല്ലുന്നതോടെ പൂരം പിരിയും.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ കര്‍ശനസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇലഞ്ഞിത്തറമേളത്തിന് നേരത്തേ എത്തണം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഓരോരുത്തരെയും പരിശോധിച്ചാണ് ഇലഞ്ഞിത്തറമേളം നടക്കുന്ന വടക്കുന്നാഥക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. അതിനാലാണ് ആസ്വാദകര്‍ നേരത്തേ എത്തണമെന്നറിയിച്ചത്. ബാഗ് കൊണ്ട് വരുന്നതിന് പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്‌ളാസ്റ്റിക് കുപ്പികളും കൊണ്ടുവരരുതെന്ന് നിര്‍ദേശമുണ്ട്. ബോംബ് പരിശോധനയ്ക്ക് 160 അംഗസംഘവും കേന്ദ്രസുരക്ഷാവിഭാഗങ്ങളും നേരത്തേ തന്നെ സ്ഥലത്തെത്തി. 10 ഡോഗ് സ്‌ക്വാഡുകളുമുണ്ടാവും. 80 സി.സി.ടി.വി. ക്യാമറകളും ബൈനോക്കുലറുകളും സ്ഥാപിച്ചുകഴിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thrissur, Kerala, News, Festival, Protection, Police, Bomb, Temple, CCTV, Dog, there is not more than one day to start thrissur pooram,festival city ready to welcome you all

Powered by Info News For You

Comments
Post a Comment