ആ മുതലെടുപ്പിനുള്ള നീക്കവും പൊളിഞ്ഞു; അമേഠി കൊലപാതകം: രാഹുല്‍ നിരപരാധി; നിറയൊഴിച്ച വ്യക്തിയും കൊലചെയ്യപ്പെട്ട വ്യക്തിയും ബിജെപി നേതാക്കള്‍; കൊലയ്ക്ക് കാരണം പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാത്തതിലുള്ള വൈരാഗ്യം; വെളിപ്പെടുത്തലുമായി യു പി ഡി ജി പി
അമേഠി: (www.kvartha.com 30.05.2019) അമേഠിയിലെ ബിജെപി നേതാവും മുന്‍ ഗ്രാമത്തലവനും ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയുമായ സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ കുടിപ്പകയെന്നു പോലീസ്. ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഞ്ചുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
സുരേന്ദ്ര സിങിന്റെ കൊലപാതകം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി ഗൂഢാലോചന നടത്തി കൊന്നതാണെന്നു വരെ പറഞ്ഞ് സോഷ്യല്‍ മീഡിയ ആഘോഷിച്ചു. സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ നടത്തിയ നാടകം മീഡിയയിലൂടെ എല്ലാരും കണ്ടതുമാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാ മറയും നീക്കി സത്യം പുറത്തുവന്നിരിക്കയാണ്.
സംഭവത്തെ കുറിച്ച് ഉത്തര്‍ പ്രദേശ് ഡിജിപി ഒ പി സിംഗ് പറയുന്നത് ഇങ്ങനെയാണ്;
പ്രാദേശിക ബിജെപി നേതാവിനെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ സുരേന്ദ്ര സിങ്ങിന് നേരെ വെടിയുതിര്‍ത്തു കൊലപാതകം നടത്തുകയായിരുന്നു. സുരേന്ദ്ര സിംഗിന്റെ നോമിനിയായിട്ടുള്ള വ്യക്തിയെ മത്സരിപ്പിച്ചതിന്റെ പകപോക്കലാണ് സീറ്റു നഷ്ടപെട്ട മറ്റൊരു ബിജെപി നേതാവിനെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
എഫ്ഐആര്‍ റിപ്പോര്‍ട്ടും ഡിജിപിയുടെ പ്രസ്താവനയും പുറത്തുവന്നിട്ടും ഒരു മാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കിയില്ല. ഇപ്പോള്‍ മനസ്സിലായല്ലോ. വെടിവെച്ചു കൊന്ന വ്യക്തിയും കൊലചെയ്യപ്പെട്ട വ്യക്തിയും ബിജെപി നേതാക്കളായതിനാലാണ് വാര്‍ത്ത പുറത്തുവിടാന്‍ ഭയപ്പെടുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെയാണ് നടുക്കുന്ന കൊലപാതകം നടന്നത്. സ്മൃതിയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയായിരുന്നു ബരോലി ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവനായ സുരേന്ദ്രസിങ്. ഇയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പിനു പിന്നാലെ നടന്ന കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
സുരേന്ദ്രസിങിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സ്മൃതി ഇറാനി അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നതും വലിയ വാര്‍ത്തയായിരുന്നു. കോണ്‍ഗ്രസ് മണ്ഡലമായ അമേഠിയില്‍ രാജ്യത്തെ ഞെട്ടിച്ച വിജയമായിരുന്നു സ്മൃതി ഇറാനി സ്വന്തമാക്കിയത്. രാഹുല്‍ ഗാന്ധിയെ 55,000 വോട്ടുകള്‍ക്കാണ് മുന്‍കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Smriti Irani’s Amethi aide was murdered by BJP workers: Confirms Uttar Pradesh DGP, News, Politics, Lok Sabha, Election, Murder, Trending, Crime, Criminal Case, Congress, BJP, Police, National.

Powered by Info News For You

Comments
Post a Comment