വനപാലകര്‍ ഇത്ര ക്രൂരരാണോ? കാട്ടുപോത്തിനെ ആക്രമിച്ച കേസില്‍ പ്രതികളായ ആദിവാസികളെ പട്ടിയെ കൊണ്ട് കടിപ്പിച്ചതായി പരാതി; അറസ്റ്റിലായവര്‍ക്ക് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കി

ഇടുക്കി: (www.kvartha.com 11.05.2019) കാട്ടുപോത്തിനെ ആക്രമിച്ച കേസില്‍ ആദിവാസികളായ പ്രതികളെ പട്ടിയെ കൊണ്ട് കടിപ്പിച്ചതായി പരാതി. പെരുവന്താനം കൊമ്പുക്കുത്തി സ്വദേശികളായ ചന്ദ്രന്‍(32), ബിജു (30) രതീഷ് (28) എന്നിവരാണ് തങ്ങളെ വനപാലകര്‍ പട്ടിയെ കൊണ്ട് കടിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്ത് സബ് ജയിലിലെത്തിച്ചെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

അറസ്റ്റിലായ മറ്റൊരു പ്രതി കണയങ്കവയല്‍ സ്വദേശി ജോസ് കുഞ്ഞിനെയാണ് വനപാലകര്‍ പട്ടിയെ വിട്ട് കടിപ്പിച്ചത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കി. റിമാന്‍ഡിലായിരുന്ന പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങി ഉപദ്രവിച്ചെന്നാണ് പരാതി.

9 arrested Bofellow attack case in Idukki, Idukki, News, Local-News, CPM, attack, Remanded, Jail, Complaint, Kerala, Allegation

കാട്ടുപോത്തിനെ ആക്രമിച്ച കേസില്‍ ഒന്‍പത് പ്രതികളാണ് പിടിയിലായത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ തങ്ങള്‍ പ്രതികളെ ഉപദ്രവിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് വനപാലകര്‍ പറഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 9 arrested Bofellow attack case in Idukki, Idukki, News, Local-News, CPM, Attack, Remanded, Jail, Complaint, Kerala, Allegation.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?