റാഫേലില്‍ നിന്ന് രക്ഷപ്പെടില്ലെന്നുറപ്പായതോടെ കളംമാറ്റിച്ചവിട്ടി ബിജെപി; രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി, ബൊഫോഴ്‌സ് കേസില്‍ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് മോദി

റാഞ്ചി: (www.kvartha.com 06.05.2019) റാഫേല്‍ അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടില്ലെന്നുറപ്പായതോടെ കളംമാറ്റിച്ചവിട്ടി ബിജെപി. ബിജെപിക്കെതിരെ ഉയര്‍ന്ന അഴിമതിക്കേസ് മറച്ചുവെക്കാന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന് ആവര്‍ത്തിക്കുകയാണ് നരേന്ദ്ര മോദി. ബൊഫോഴ്‌സ് കേസില്‍ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നാണ് മോദിയുടെ ചോദ്യം.

ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി ഇക്കാര്യം ആവര്‍ത്തിച്ചത്. നേരത്തേ, ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയിരുന്നു. നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന് എന്നായിരിക്കും നിങ്ങളുടെ സേവകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് എന്നായിരുന്നു ബോഫോഴ്‌സ് കേസ് സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്.



Keywords: India, News, National, Bribe Scam, Rahul Gandhi, Narendra Modi, PM, PM Narendra Modi attacks Congress, dares it to contest remaining phases of polls in the name of Rajiv Gandhi



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?