ഡോ. ഫസല്‍ ഗഫൂര്‍ നിലപാട് തിരുത്തണം: എം.ഇ.എസ് ജില്ലാ കമ്മിറ്റി

കാസര്‍കോട് (www.evisionnews.co): മുസ്്‌ലിം മതാചാര പ്രകാരമുള്ള സ്ത്രീകളുടെ വസ്ത്രധാരണയെ കുറിച്ച് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പ്രകടിപ്പിച്ച എതിരഭിപ്രായം സ്വീകാര്യമല്ലെന്നും തിരുത്തണമെന്നും ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും എം.ഇ.എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ. ഖാദര്‍ മാങ്ങാട്, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ എ. ഹമീദ് ഹാജി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യ പ്പെട്ടു.

എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്്‌ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പ്രസിഡന്റിന്റെ മാത്രം സൃഷ്ടിയാണെന്നും എം.ഇ.എസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അവര്‍ പറഞ്ഞു. നയപരമായ തീരുമാനമാകണമെങ്കില്‍ അത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. എന്നാല്‍ മാര്‍ച്ച് 30ന് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തിലോ ഏപ്രില്‍ എട്ടിന് പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളജില്‍ നടന്ന എക്സിക്യുട്ടീവ് യോഗത്തിലോ ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല. എം.ഇ.എസ് പ്രസിഡന്റിന്റെ വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?