മകനെ അന്വേഷിച്ചെത്തിയ പോലീസ് മര്‍ദിച്ചതായി പരാതി; സിപിഎം പ്രവര്‍ത്തകരായ വീട്ടമ്മയും അയല്‍വാസിയും ആശുപത്രിയില്‍
കാസര്‍കോട്: (www.kasargodvartha.com 03.05.2019) ഒരു കേസുമായി ബന്ധപ്പെട്ട് മകനെ അന്വേഷിച്ചെത്തിയ പോലീസ് വീട്ടമ്മയെയും അയല്‍വാസിയെയും മര്‍ദിച്ചതായി പരാതി. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ പൈക്ക കോളനിയിലെ പരേതനായ നാരായണന്റെ ഭാര്യ സൗദാമിനി (55), അയല്‍വാസി പി ശ്രീധരന്‍ (48) എന്നിവരെ ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. ബദിയടുക്ക പോലീസ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സംഘം രാത്രി സൗദാമിനിയുടെ മകന്‍ ദേവദാസിനെ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. ആദ്യം ശ്രീധരന്റെ വീട്ടിലെത്തിയ പോലീസുകാര്‍ ദേവദാസ് എവിടെയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതോടെ വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് സൗദാമിനിയുടെ വീട്ടിലെത്തിയ പോലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ തടയാന്‍ ചെന്ന സൗദാമിനിയെയും മര്‍ദിക്കുകയായിരുന്നു.
വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് അകത്തുകടന്നതെന്ന് ഇവര്‍ പറയുന്നു. ഗള്‍ഫില്‍ നിന്നും അടുത്തിടെയാണ് ദേവദാസ് നാട്ടിലെത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് പോലീസ് ദേവദാസിനെ തേടിയെത്തിയത്. ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെയാണ് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയതെന്ന് മര്‍ദനമേറ്റ ശ്രീധരന്‍ പറഞ്ഞു.
അതേസമയം അക്രമക്കേസിലെ പ്രതിയെ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ബദിയടുക്ക പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വീടാക്രമിച്ചുവെന്നും മര്‍ദിച്ചുവെന്നുമുള്ള വീട്ടുകാരുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് പോലീസ് അറിയിച്ചു.
Keywords: Kerala, kasaragod, news, Police, Assault, Badiyadukka, CPM, hospital, CPM activists assaulted, Allegation against police

Powered by Info News For You
Comments
Post a Comment