കാസര്‍കോട്ട് ചുവപ്പന്‍ കോട്ടകളില്‍ എല്‍ ഡി എഫിന് അടിപതറി; വോട്ട് ചോര്‍ച്ച അപ്രതീക്ഷിത തോല്‍വിക്ക് കാരണമായി

കാസര്‍കോട്: (www.kasargodvartha.com 23.05.2019) കാസര്‍കോട്ട് ചുവപ്പന്‍ കോട്ടകളില്‍ എല്‍ ഡി എഫിന് അടിപതറി. വോട്ട് ചോര്‍ച്ച അപ്രതീക്ഷിത തോല്‍വിക്ക് കാരണമായതായി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. ചുവന്ന കോട്ടയായി അറിയപ്പെടുന്ന കല്യാശേരിയിലും പയ്യന്നൂരിലും തൃക്കരിപ്പൂരിലും പ്രതീക്ഷിച്ച വോട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ല. കൂടിയ വോട്ടില്‍ യു ഡി എഫ് വലിയ രീതിയില്‍ മുന്നേറ്റം നടത്തിയപ്പോള്‍ എല്‍ ഡി എഫിന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല.

കല്യാശേരിയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ 2,337 വോട്ടുകള്‍ എല്‍ ഡി എഫിന് അധികം ലഭിച്ചു. അതേസമയം 11,425 വോട്ടുകളാണ് കല്യാശേരിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഉണ്ണിത്താന് ലഭിച്ചത്. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 10951, 7694 വോട്ടുകള്‍ എല്‍ ഡി എഫിന് വര്‍ദ്ധിച്ചപ്പോള്‍ യു ഡി എഫിന് 12503, 9705 വോട്ടുകള്‍ ലഭിച്ചു. ഇടത് കോട്ടകളില്‍ വോട്ടില്‍ വന്ന കുറവാണ് എല്‍ ഡി എഫിന് കനത്ത പരാജയത്തിന് കാരണമായത്. 40438 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാസര്‍കോട്ട് ഉണ്ണിത്താന്‍ വിജയിച്ചത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, election, LDF, UDF, Votes decreased in 'Red forts' causes LDF Loss
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?