ഐടിസി കമ്പനി ചെയര്‍മാന്‍ വൈ സി ദേവേശ്വര്‍ അന്തരിച്ചു, അന്ത്യം ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍, യാത്രയായത് എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ച പ്രമുഖ വ്യവസായി

ഡല്‍ഹി: (www.kvartha.com 11.05.2019) പ്രമുഖ വ്യവസായിയും ഐടിസി കമ്പനി ചെയര്‍മാന്‍ വൈ സി ദേവേശ്വര്‍ (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിവലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു.

2017ല്‍ ഐടിസി കമ്പനിയുടെ സിഇഒ, ചെയര്‍മാന്‍ സ്ഥാനങ്ങളിലെ എക്‌സിക്യുട്ടീവ് പദവികള്‍ ദേവേശ്വര്‍ ഒഴിഞ്ഞിരുന്നെങ്കിലും, നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി തുടരുകയായിരുന്നു. 1968ലാണ് ദേവേശ്വര്‍ ഐടിസി കമ്പനിയില്‍ ചേരുന്നത്. 1984 ഏപ്രില്‍ 11ന് അദ്ദേഹം കമ്പനിയുടെ ബോര്‍ഡ് ഡയറക്ടറായി നിയമിക്കപ്പെട്ടു.

1996 ജനുവരിയിലാണ് അദ്ദേഹം ചീഫ് എക്‌സിക്യുട്ടീവ്, ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ എത്തുന്നത്. ഐഐടി ഡല്‍ഹി, ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ ദേവേശ്വര്‍, 1991 മുതല്‍ 94 വരെ എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ പദവിയും വഹിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Chairman, Business, Obituary, Hospital, ITC chairman YC Deveshwar passes away. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?