കടവരാന്തയില്‍ കിടന്നുറങ്ങിയ നാടോടി സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; കഞ്ചാവിന് അടിമയായ പ്രതിയെ സൈറണ്‍ മുഴക്കി സാഹസികമായി പിടികൂടി പോലീസിന് കൈമാറി ആംബുലന്‍സ് ജീവനക്കാര്‍, പിടിവലിക്കിടെ ആക്ട്സ് ഗാര്‍ഡിന് കുത്തേറ്റു
തൃശൂര്‍: (www.kvartha.com 08.05.2019) കടവരാന്തയില്‍ കിടന്നുറങ്ങിയ നാടോടി സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കഞ്ചാവിന് അടിമയായ പ്രതിയെ സൈറണ്‍ മുഴക്കി സാഹസികമായി പിടികൂടി ആംബുലന്‍സ് ജീവനക്കാര്‍ മാതൃകയായി. പിന്നീട് പ്രതിയെ പോലീസിന് കൈമാറി. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ആക്ട്സ് ഗാര്‍ഡിന് കുത്തേറ്റു.
എം.ജി റോഡിലെ കടവരാന്തയില്‍ കിടന്നുറങ്ങിയ നാടോടി സ്ത്രീയെ ആണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ നഗരത്തില്‍ അന്തിയുറങ്ങുന്ന കോതമംഗലം ഭൂതത്താന്‍കെട്ട് സ്വദേശി അരീക്കാട്ടില്‍ വീട്ടില്‍ ജോമോന്‍ വര്‍ഗീസി(41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവിന് അടിമയായ ഇയാളെ കീഴടക്കാനുള്ള ശ്രമത്തിനിടെയാണ് മാര്‍ബിള്‍ കഷണം കൊണ്ടുള്ള കുത്തേറ്റ് ആക്ട്സ് ഗാര്‍ഡ് കുന്നംകുളം കോട്ടപ്പടിയിലെ പൊക്കാട്ടില്‍ വീട്ടില്‍ ഷിതിന് പരിക്കേറ്റത്. വാരിയെല്ലിന്റെ ഭാഗത്ത് കുത്തേറ്റ ഷിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 12.30ന് രാംദാസ് തിയേറ്ററിന് മുന്നിലായിരുന്നു സംഭവം. ഒരു പുരുഷനെ ആക്രമിച്ച ശേഷം സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് ജോമോനെ ഷിതിനും ആക്ട്‌സിന്റെ ആംബുലന്‍സ് ഡ്രൈവര്‍ ജോണിക്കുട്ടിയും ചേര്‍ന്ന് പിടികൂടിയത്. മുണ്ടൂരിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലാക്കിയ ശേഷം മടങ്ങിവരികയായിരുന്നു ഇവര്‍.
വാഹനം നിറുത്തിയ ഉടന്‍ ജോമോന്‍ ഇവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഈ സമയം ജോണിക്കുട്ടി ആംബുലന്‍സിന്റെ സൈറണ്‍ മുഴക്കി. തുടര്‍ന്നാണ് ഷിതിനെ ജോമോന്‍ മാര്‍ബിള്‍ കഷണം കൊണ്ട് ആക്രമിച്ചത്. ഇതിനിടെ സൈറണ്‍ കേട്ട് ആളുകളും ഓടിയെത്തി. അക്രമിയെ ഉടുത്തിരുന്ന മുണ്ടുപയോഗിച്ച് കെട്ടിയെങ്കിലും കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന കയറെടുത്ത് അക്രമിയെ കെട്ടിയിട്ടു. പിന്നീട് സ്ഥലത്തെത്തിയ ഈസ്റ്റ് പോലീസ് ജോമോനെ അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth arrested for molesting attempt, Thrissur, News, Local-News, Crime, Criminal Case, Molestation attempt, Arrested, Youth, Ambulance, Kerala.

Powered by Info News For You

Comments
Post a Comment