ആറുമാസത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; ഒരു മണിക്കൂറില്‍ വിവാഹമോചനം; സഹപ്രവര്‍ത്തകയെ 'തേച്ച്' മുന്‍സിപ്പല്‍ കൗണ്‍സിലര്‍

ചെന്നൈ: (www.kvartha.com 06.05.2019) ആറുമാസത്തെ പ്രണയത്തിനൊടുവില്‍ കാമുകിയോട് വിവാഹഭ്യര്‍ത്ഥന നടത്തി വിവാഹിതനായ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഒരുമണിക്കൂറിനുള്ളില്‍ വിവാഹമോചനം നടത്തി. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. മുന്‍സിപ്പല്‍ കൗണ്‍സിലറായ സെല്‍വ ബാലാജിയും സഹപ്രവര്‍ത്തകയായ യുവതിയും തമ്മിലുള്ള വിവാഹ ബന്ധമാണ് വെറും ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ചത്. വീട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിവാഹബന്ധം ഞൊടിയിടയില്‍ അവസാനിച്ചത്.

ആറ് മാസത്തെ പ്രണയത്തിനൊടുവിലാണ് സെല്‍വ തന്റെ കാമുകിയോട് വിവാഹ അഭ്യര്‍ഥന നടത്തിയത്. യുവതി വിവാഹത്തിന് സമ്മതം മൂളി. വെള്ളിയാഴ്ച വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ സെല്‍വ യുവതിയെയും കൂട്ടി പള്ളിയിലെത്തി ക്രിസ്ത്യന്‍ മതാചാരപ്രകാരം വിവാഹിതരായി. വിവരം അറിഞ്ഞെത്തിയ വീട്ടുകാര്‍ ഇരുവരെയും അവരവരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.


തന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടി പോയെന്ന് കാട്ടി യുവതിയും മകനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി സെല്‍വയുടെ മാതാപിതാക്കളും പൊലീസ് സ്‌റ്റേഷനിലെത്തി. രംഗം വഷളായതോടെ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തീരുമാനമെടുക്കാന്‍ പോലീസ് സമയം നല്‍കി. പിന്നാലെ തന്നെ ബാലാജി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:Tamilnadu, National, Chennai, News, Marriage, Love, Divorce Within 1 Hours After Six Months of Love Relation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?