പഞ്ചാബിനെ തകര്‍ത്ത് കൊല്‍ക്കത്ത; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി വംഗനാട്ടുകാര്‍

കൊല്‍ക്കത്ത: (www.kvartha.com 04.05.2019) ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.  ഏഴു വിക്കറ്റിനാണ് വംഗനാട്ടുകാര്‍ പഞ്ചാബിനെ മലര്‍ത്തിയടിച്ചത്. ജയത്തോടെ 12 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനാത്തേക്ക് ഉയര്‍ന്നു. റണ്‍റേറ്റുകളെ ആശ്രയിച്ചായിരിക്കും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി.

49 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്‌സും അടക്കം 65 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലും 22 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും അടക്കം 46 റണ്‍സ് അടിച്ച ഓപ്പണര്‍ ക്രിസ് ലിന്നുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്.

നേരത്തെ 24 പന്തില്‍ 55 റണ്‍സ് അടിച്ച സാം കറന്റേയും 27 പന്തില്‍ 48 റണ്‍സെടുത്ത നിക്കോളാസ് പൂരന്റേയും മികവിലാണ് പഞ്ചാബ് 183 റണ്‍സെടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kolkata, Kings Eleven Panjab, Kolkata, Cricket, IPL, Sports, IPL; KKR Beat KXIP. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?