കളനാട്ടെ പൗരപ്രമുഖന്‍ കെ. അബൂബക്കര്‍ ഹാജി കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട് (www.evisionnews.co): കളനാട്ടെ പൗരപ്രമുഖന്‍ കെ. അബൂബക്കര്‍ ഹാജി (71) കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ അബൂബക്കര്‍ ഹാജി പറമ്പിലെ തെങ്ങിന് വെള്ളമൊഴിക്കാന്‍ പോയതായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ അബൂബക്കര്‍ ഹാജിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി- മറിയം ദമ്പതികളുടെ മകനാണ്. ദീര്‍ഘ കാലം ഖത്തറിലായിരുന്നു. ഭാര്യ: ആയിഷ ചാത്തങ്കൈ മാണി. മക്കള്‍: ഹനീഫ് (ഖത്തര്‍), അബ്ദുല്‍ ഖാദര്‍ (ഒമാന്‍), മുംതാസ്, ഫാത്വിമ, മര്‍യം, ഖദീജ, ഹാജറ, ശംസീന, മുബീന. മരുമക്കള്‍: ഷാഫി മൗവ്വല്‍, അബ്ബാസ് മെട്രോ കളനാട്, ഹനീഫ് മുക്കുന്നോത്ത്, അമീന്‍ തളങ്കര, അഹമ്മദ് ചേരൂര്‍, സഫിയ (പരേതനായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ മകള്‍), ഹസീന ബേക്കല്‍, പരേതനായ അബൂബക്കര്‍ പുളുന്തോട്ടി. സഹോദരങ്ങള്‍: ആയിഷ കോഴിത്തിടില്‍, പരേതരായ അബ്ദുല്ല ഹാജി, മൊയ്തു, മുഹമ്മദ് ഹാജി, ഖദീജ, ഉമ്മാഞ്ഞി.
Powered by Info News For You

Comments
Post a Comment