മൂക്കിന് ഓപ്പറേഷന്‍ ചെയ്യാനെത്തിയ കുട്ടിയുടെ മൂത്രസഞ്ചിക്ക് ഓപ്പറേഷന്‍; മെഡിക്കല്‍ കോളേജില്‍ ആളുമാറി ഓപ്പറേഷന്‍ ചെയ്തതായി പരാതി

മലപ്പുറം: (www.kvartha.com 22.05.2019) മലപ്പുറത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ ആളുമാറി ഓപ്പറേഷന്‍ ചെയ്തതായി പരാതി. മൂക്കിലെ ദശ വളരുന്നത് ഓപ്പറേഷന്‍ ചെയ്യാനെത്തിയ ഏഴ് വയസുകാരനെ മൂത്ര സഞ്ചിയെ ബാധിക്കുന്ന ഹെരണിയ എന്ന രോഗത്തിന്റെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായാണ് പരാതി. കരുവാരകുണ്ട് കേരള എസ്‌റ്റേറ്റ് സ്വദേശിയായ മുഹമ്മദ് ദാനിഷ് എന്ന ഏഴ് വയസുകാരനാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയ്ക്ക് പാത്രമായത്.

കുട്ടികളുടെ പേരുകള്‍ തമ്മിലുള്ള സാമ്യമാണ് ഡോക്ടര്‍മാരുടെ പിഴവിന് കാരണമായത്.
മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടി സ്വദേശിയായ ആറര വയസ്സുകാരന്‍ ധനുഷിനാണ് മൂത്രസഞ്ചിയില്‍ വെള്ളം നിറയുന്ന ഹെരണിയ എന്ന രോഗത്തിന്റെ ശാസ്ത്രക്രിയ വേണ്ടിയിരുന്നത്. ചൊവ്വാഴ്ചയായിരുന്നു ഇരുവര്‍ക്കും ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malappuram, Kerala, News, Health, hospital, Medical College, Operation for child changed in Malappuram. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?