ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തി; കൊലനടന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെ

ന്യൂഡല്‍ഹി: (www.kvartha.com 22.05.2019) ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകനെ അജ്ഞാതസംഘം വെടിവെച്ചു കൊലപ്പെടുത്തി. ഡെല്‍ഹി സ്വദേശിയായ മോഹിത് മോര്‍(24)ആണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഡെല്‍ഹി ധര്‍മ്മപുരയിലായിരുന്നു കൊല നടന്നത്.

ധര്‍മ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സോഫയില്‍ ഇരുന്നു സംസാരിക്കുന്നതിനിടെ മോഹിതിന് നേരേ ബൈക്കിലെത്തിയ അജ്ഞാതരായ മൂന്നംഗസംഘം നിറയൊഴിക്കുകയായിരുന്നു. കടയിലേക്ക് ഇരച്ചുകയറിയ മൂന്നംഗസംഘം മോഹിതിന് നേരേ വെടിയുതിര്‍ത്തു. 13 ബുള്ളറ്റുകളാണ് അക്രമികളുടെ തോക്കുകളില്‍നിന്ന് ഉതിര്‍ന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിയേറ്റതോടെ മോഹിത് സോഫയില്‍ നിന്നും താഴെ വീണു. ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 TikTok Celebrity Shot Dead Near Delhi, Attackers Seen On CCTV, New Delhi, News, Gun attack, Police, Probe, Murder, Crime, Criminal Case, CCTV, National, Obituary.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അക്രമികളില്‍ രണ്ടുപേര്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്. ഒരാള്‍ മുഖാവരണം അണിയാതെയാണ് എത്തിയത്. ബൈക്കുകളിലെത്തിയ മൂന്നംഗസംഘം സംഭവത്തിനുശേഷം സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം

TikTok Celebrity Shot Dead Near Delhi, Attackers Seen On CCTV, New Delhi, News, Gun attack, Police, Probe, Murder, Crime, Criminal Case, CCTV, National, Obituary

ഡെല്‍ഹിയിലെ ജിംനേഷ്യം പരിശീലകനായ മോഹിത് മോര്‍ ഫിറ്റ്നസ് വീഡിയോകളിലൂടെയാണ് ടിക് ടോക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തനായത്. അഞ്ചുലക്ഷത്തിലധികം പേരാണ് മോഹിത് മോറിനെ ടിക് ടോകില്‍ പിന്തുടരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മോഹിതിന്റെ സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

TikTok Celebrity Shot Dead Near Delhi, Attackers Seen On CCTV, New Delhi, News, Gun attack, Police, Probe, Murder, Crime, Criminal Case, CCTV, National, Obituary

ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: TikTok Celebrity Shot Dead Near Delhi, Attackers Seen On CCTV, New Delhi, News, Gun attack, Police, Probe, Murder, Crime, Criminal Case, CCTV, National, Obituary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?