മുഖാവരണം ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പ്രത്യേകം പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍, വനിതാ ജീവനക്കാരെ നിയോഗിച്ചു, കള്ളവോട്ടിനെ തുടര്‍ന്ന് നടക്കുന്ന റീപോളിംഗ് കര്‍ശന നിയന്ത്രണത്തില്‍
കാസര്‍കോട്: (www.kvartha.com 18.05.2019) സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിംഗ് നടക്കാനിരിക്കെ പോളിംഗ് ബൂത്തുകള്‍ കര്‍ശന നിയന്ത്രണത്തില്‍. മുഖാവരണം ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പ്രത്യേകം പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു അറിയിച്ചു. ഇത്തരക്കാരെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പര്‍ദ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടര്‍മാരെ തിരിച്ചറിയേണ്ടത് പോളിംഗ് ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഏഴ് ബൂത്തുകളിലാണ് റീപോളിംഗ് നടത്തുന്നത്. കണ്ണൂരില്‍ മൂന്നിടത്തും കാസര്‍കോട് നാലിടത്തുമാണ് റി പോളിങ്. ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

Keywords: Kerala, News, Kasaragod, District Collector, Election, Lok Sabha, Re-Polling, Woman, Muslim, Re-polling under control, Eye scarf not allowed.
Powered by Info News For You

Comments
Post a Comment