വായിക്കാന്‍ അറിയാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

ദേശീയം (www.evisionnews.co): വായിക്കാന്‍ അറിയാത്ത ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉടനടി റദ്ദാക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കി. രാജസ്ഥാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് ഈ ഉത്തരവ് നല്‍കിയത്. ഇതിനു പുറമെ എഴുതാനും വായിക്കാനും അറിയാത്തവര്‍ക്ക് ലൈസന്‍സ് ഇഷ്യു ചെയ്യാതിരിക്കാന്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വായിക്കാന്‍ അറിയാത്തവര്‍ക്ക് റോഡിലെ സൂചന ഫലകങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും മനസിലാക്കാന്‍ കഴിയാതെ വരുമെന്നും ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കാല്‍നടക്കാര്‍ക്കാണ് ഇതുകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ട് വരുന്നത്. നിരക്ഷരനായ തനിക്ക് ഹെവി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപക് സിങ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലൈസന്‍സിന് അപേക്ഷിക്കുന്ന വ്യക്തികളുടെ താല്പര്യത്തേക്കാള്‍ പൊതുജനങ്ങളുടെ താല്പര്യത്തിനാണ് ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് കോടതി വ്യക്തമാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?