ചീഞ്ഞു ചതഞ്ഞ വെളുത്തുള്ളി ചാക്കുകളുടെ മറവില്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ വാഹനം പിടികൂടി; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു
മൂവാറ്റുപുഴ: (www.kvartha.com 28.05.2019) ചീഞ്ഞു ചതഞ്ഞ വെളുത്തുള്ളി ചാക്കുകളുടെ മറവില്‍ ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ വാഹനം പോലീസ് പിടികൂടി. 24 ചാക്കില്‍ നിറച്ച 36000 ലഹരിപ്പുകയില പാക്കറ്റുകള്‍ ആണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വാഴക്കുളം പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്.
പരിശോധനയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴയില്‍ നിന്നു തൊടുപുഴ ഭാഗത്തേക്കു പോയ പിക് അപ് വാന്‍ വാഴക്കുളത്തു നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. 15 ചാക്കില്‍ ചതഞ്ഞ വെളുത്തുള്ളി നിറച്ച് അടുക്കി വച്ചിരിക്കുന്നതു കണ്ട് സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് ഇതിന് അടിയിലായി 24 ചാക്കിലാക്കി കെട്ടിവച്ച നിലയില്‍ ലഹരിപ്പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്.
വാഹനം തുറക്കുമ്പോള്‍ തന്നെ വെളുത്തുള്ളിയുടെ ഗന്ധം വരുന്നതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കു മുതിരില്ലെന്ന് കണ്ടാണ് ലഹരി കടത്താന്‍ സംഘം ഇത്തരം മാര്‍ഗം സ്വീകരിച്ചതെന്ന് എസ്‌ഐ വി.വിനു പറഞ്ഞു. എന്നാല്‍ വന്‍ തോതില്‍ ലഹരി കടത്തുന്നുവെന്ന രഹസ്യ വിവരം കിട്ടിയതിനാല്‍ പോലീസ് ജാഗ്രത പാലിച്ചു.
ഓടിപ്പോയവര്‍ക്കായി നഗരത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ഇവര്‍ ബിഎസ്എന്‍എല്‍ റോഡില്‍ ഒളിച്ചിരുന്നുവെന്നും സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ വാഴക്കുളത്തെത്തിയ വാഹനത്തില്‍ കടന്നുകളഞ്ഞുവെന്നും നാട്ടുകാര്‍ പറയുന്നു.
പിടിച്ചെടുത്ത ലഹരിപ്പുകയില ഉല്‍പന്നങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയോളം വിലവരുമെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുന്നതിനാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് എസ്‌ഐ പറഞ്ഞു.

പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എഎസ്‌ഐ മാത്യു അഗസ്റ്റിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ ഐ. ജമാല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Drugs worth Rs 2 Lakh seized in Kochi, Muvattupuzha, News, Local-News, Crime, Criminal Case, Police, Vehicles, Kerala.

Powered by Info News For You

Comments
Post a Comment