അറക്കല്‍ സുല്‍ത്താന്‍ ഫാത്ത്വിമ മുത്ത് ബീവി അന്തരിച്ചു
തലശ്ശേരി: (www.kvartha.com 04.05.2019) അറക്കല്‍ സുല്‍ത്താന്‍ ആദിരാജ ഫാത്ത്വിമ മുത്ത് ബീവി (86)അന്തരിച്ചു. തലശ്ശേരി ചേറ്റംക്കുന്നിലെ സ്വവസതിയായ 'ഇശലില്‍' ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
അറക്കല്‍ സ്വരൂപത്തിന്റെ മുപ്പത്തിയെട്ടാമത്തേയും ബീവിമാരില്‍ പന്ത്രണ്ടാമത്തെയും ബീവിയായിരുന്നു ഫാത്ത്വിമ മുത്ത് ബീവി. മുന്‍ സുല്‍ത്താന്‍ ഹംസ ആലിരാജയുടെ സഹോദരിയാണ്.
തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ മഗ്രിബ് നമസ്‌കാരത്തിന് ശേഷം മയ്യത്ത് നമസ്‌കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകന്‍ ഇത്യാസ് അഹമ്മദ് ആദിരാജ, സഹോദരി പുത്തന്‍ മുഹമ്മദ് റാഫി ആദിരാജ എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അറക്കല്‍ രാജവംശത്തിലെ പുതിയ സുല്‍ത്താനയായി ഫാത്ത്വിമ മുത്ത് ബീവി ചുമതലയേറ്റത്. സ്ത്രീ-പുരുഷഭേദമില്ലാതെ കാരണവസ്ഥാനം അലങ്കരിച്ചുവരുന്നവരാണ് അറക്കല്‍ രാജവംശം.
കേരളത്തിലെ ഒരേയൊരു മുസ്ലീം രാജവംശമാണ് അറയ്ക്കല്‍ രാജവംശം. പടയോട്ട കാലം മുതല്‍ ബീവിമാര്‍ അറയ്ക്കല്‍ രാജവംശത്തെ മാറിമാറി ഭരിച്ചിരുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറുമ്പോള്‍ പോലും അറക്കല്‍ രാജവംശം ബീവിമാരുടെ കൈകളില്‍ ഭദ്രമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Arakkal Beevi Fathima Muthu Beevi, 86, passes away, Thalassery, News, Religion, Obituary, Death, Dead, Kerala.

Powered by Info News For You

Comments
Post a Comment