മോദി അധികാരമേറ്റതിന്റെ ആഹ്ലാദ പ്രകടനത്തിനിടെ താനൂരില്‍ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

മലപ്പുറം: (www.kvartha.com 30.05.2019) രണ്ടാം മോദി മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരമേറ്റതിനെ തുടര്‍ന്നുള്ള ആഹ്ലാദ പ്രകടനത്തിനിടെ താനൂരില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. താനൂര്‍ സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ പ്രണവിനാണ് കുത്തേറ്റത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

ഏതാനും എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്തേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Keywords: Kerala, Narendra Modi, Stabbed, BJP, NDA, SDPI, Politics, Clash, BJP activist stabbed in Thanoor



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?