യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: കെഎസ്‌യു സംസ്ഥാന സമിതി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: (www.kvartha.com 07.05.2019) യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കെഎസ്‌യു സംസ്ഥാന സമിതി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. എസ്എഫ്‌ഐ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതിവെച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായതിന് പിന്നാലെയാണ് കെഎസ് യു ഗവര്‍ണറെ സമീപിച്ചത്.
കേരളാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും നിവേദനത്തില്‍ കെഎസ്‌യു ആവശ്യപ്പെട്ടു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്നും സമ്മര്‍ദം ഉണ്ടായെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നു.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥിയോ രക്ഷിതാക്കളോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് കോളജ് പ്രിന്‍സിപ്പാളും പറഞ്ഞു. അതേസമയം സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ എസ്എഫ്‌ഐ പൂര്‍ണമായും തള്ളി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Suicide attempt in Kerala University: Complaint lodged by KSU, Thiruvananthapuram, News, Kerala, Suicide Attempt, University, Student, Enquiry, Police, Complaint.

Powered by Info News For You

Comments
Post a Comment