വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഡി വൈ എഫ് ഐ നേതാവും സുഹൃത്തും അറസ്റ്റില്‍

തൃശൂര്‍: (www.kvartha.com 04.05.2019) വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവും സുഹൃത്തും അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ. മറ്റത്തൂര്‍ മേഖല സെക്രട്ടറി മറ്റത്തൂര്‍ മാണപ്പുള്ളി ശ്രീകാന്ത് (24), സുഹൃത്ത് കൊളത്തൂര്‍ മരേക്കാട്ടുവളപ്പില്‍ സന്ദീപ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

2016 മുതല്‍ ഇരുവരും പല തവണ പീഡിപ്പിച്ചതായാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. മുന്‍പരിചയം മുതലെടുത്തായിരുന്നു പീഡനം. രണ്ടുദിവസം മുമ്പാണ് യുവതി ഇതുസംബന്ധിച്ച പരാതി നല്‍കിയത്. പരാതി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്ന് പോലീസ് പറഞ്ഞു.

DYFI leader arrested for molesting case, Thrissur, News, House, House Wife, Friends, Molestation attempt, Arrested, Crime, Criminal Case, Kerala

ചാലക്കുടി ഡി.വൈ.എസ്.പി. കെ. ലാല്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊരട്ടി എസ്.ഐ. ബി. ബിനോയ് ആണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DYFI leader arrested for molesting  case, Thrissur, News, House, House Wife, Friends, Molestation attempt, Arrested, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?