പെരിയ ഇരട്ടക്കൊല: ഒരു പ്രതിക്ക് ജാമ്യം
പെരിയ: (www.kasargodvartha.com 03.05.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. 12-ാം പ്രതി പനയാല്‍ ആലക്കോട് കാലിച്ചാന്‍മരത്തിങ്കല്‍ ബി മണികണ്ഠനാണ് (35) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ജാമ്യം അനുവദിച്ചത്.
പ്രതികളുടെ ചോരക്കറ പുരണ്ട വസ്ത്രത്തിന് പകരം വസ്ര്തങ്ങള്‍ നല്‍കി ഒമ്പതാം പ്രതിയുടെ കാറില്‍ ചട്ടഞ്ചാലിലെ സി പി എം ഓഫീസില്‍ ഒളിവില്‍ പാര്‍പ്പിച്ചതിനും രണ്ട് മുതല്‍ നാലു വരെ പ്രതികളെ സ്വന്തം വീട്ടിലും തൊട്ടടുത്ത പറമ്പിലും താമസിപ്പിക്കുകയും, പ്രതികള്‍ രക്ഷപ്പെട്ട കെ എല്‍ 14 6869 നമ്പര്‍ ജീപ്പ് വെളുത്തോളിയിലെ തോട്ടത്തില്‍ ഒളിപ്പിച്ചുവെച്ചു എന്നുമാണ് മണികണ്ഠനെതിരെ കൈംബ്രാഞ്ച് ആരോപിച്ച കുറ്റം.
കേസില്‍ അറസ്റ്റിലായ 10 പ്രതികളും റിമാന്‍ഡിലാണ്. കേസിലെ ഒരു പ്രതി സുബീഷ് ഒളിവിലാണ്. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച 11 പ്രതികളും ഇതിനകം അറസ്റ്റിലായിട്ടുണ്ട്. അതിനിടെ സിപി എം ഉദുമ ഏരിയാ സ്വെകട്ടറി കെ മണികണ്ഠനെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തതായി അറിയുന്നു. കേസിലെ തെളിവ് നശിപ്പിക്കുന്നതില്‍ മണികണ്ഠനു പങ്കുള്ളതായി അന്വേഷണ സം ഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രതിക്കു വേണ്ടി അഡ്വ. എം ഡി ദിലീഷ്‌കുമാര്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Periya, Murder, bail, Murder-case, Periya double murder; Bail for one accused
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment