മോദിയെ കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാര്‍: വാനോളം പുകഴ്ത്തി ട്രംപ്

ദേശീയം (www.evisionnews.co): നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ രാത്രി നരേന്ദ്രമോഡിയുമായി സംസാരിച്ച ശേഷം ട്വിറ്ററിലാണ് ട്രംപ് തന്റെ അഭിപ്രായം പങ്കുവെച്ചത്. 'നരേന്ദ്ര മോദിയുമായി സംസാരിച്ചു. രാഷ്ട്രീയ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. അദ്ദേഹം വലിയൊരു മനുഷ്യനും ഇന്ത്യക്കാരുടെ മികച്ച നേതാവുമാണ്. മോദിയെ കിട്ടിയ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്.' ട്രംപ് ട്വീറ്റ് ചെയതു. മോദി അധികാരം നിലനിര്‍ത്തുന്നതോടെ യു.എസ്- ഇന്ത്യ ബന്ധം കൂടുതല്‍ ശക്തമാകുമെന്നും ഒരുമിച്ചുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?