രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ പരക്കെ അക്രമം; തൃണമൂല്‍ നേതൃത്വത്തില്‍ ബൂത്തുകള്‍ പിടിച്ചെടുത്തതായും ആക്രമണങ്ങള്‍ അഴിച്ചുവിട്ടതായും പരാതി, ബിജെപി പ്രവര്‍ത്തകനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ബിജെപി തൃണമൂല്‍ സംഘര്‍ഷം രൂക്ഷം

കൊല്‍ക്കത്ത: (www.kvartha.com 12.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ പശ്ചിമബംഗാളില്‍ വ്യാപക അക്രമം. മൂന്ന് മണ്ഡലത്തില്‍ നടന്ന വോട്ടെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുത്തതായും ആക്രമണങ്ങള്‍ അഴിച്ചുവിട്ടതായും പരാതി ഉയര്‍ന്നു. രണ്ടാംഘട്ടത്തില്‍ റായ്ഗഞ്ച് ഡാര്‍ജിലിങ് ജല്‍പായ്ഗുരി എന്നിവടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പുരുളിയയില്‍ ബിജെപി പ്രവര്‍ത്തകനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സേനാബാന ഗ്രാമത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ശിശുപാല്‍സാഹിസിന്റെ (22) മൃതദേഹമാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

 Kolkata, Bangal, National, News, Lok Sabha, Election, Congress, BJP, Voters, Police, Strike, Loksabha election 2019 bengal tension one killed

സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഇടതുപക്ഷപ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി. നേരത്തെ റായ്ഗഞ്ചിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലിമിനെ തൃണമൂല്‍ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു. തൃണമൂലിനെതിരെ റായ്ഗഞ്ചിലും ഡാര്‍ജിലിങ്ങിലും നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. പല സ്ഥലങ്ങളിലും ബിജെപി തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പോലീസ് സംഭവങ്ങളില്‍ ഇടപെടുന്നില്ല എന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kolkata, Bangal, National, News, Lok Sabha, Election, Congress, BJP, Voters, Police, Strike, Loksabha election 2019 bengal tension one killed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?