ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട് (www.evisionnews.co): ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറങ്ങാടിയിലെ ബാബു എന്ന അശോകനാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ അലാമിപള്ളി ബസ് സ്റ്റാന്റിലാണ് അപകടം. ബസിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
Powered by Info News For You

Comments
Post a Comment