അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി; അബ്ദുള്ളക്കുട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം, ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ല, ദേശാടനപക്ഷിയെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും വീക്ഷണം
തിരുവനന്തപുരം: (www.kvartha.com 30.05.2019) ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെ അഭിനന്ദിച്ച് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം. അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടിലാണ് വീക്ഷണത്തിലെ മുഖപ്രസംഗം. കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന ആളാണ് അബ്ദുള്ളക്കുട്ടി, കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ്, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
നേരത്തെ തന്നെ മോദിയെ വാഴ്ത്തിയ എ പി അബ്ദുള്ളക്കുട്ടിയെ കേണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ലെന്നും കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലെന്നുമാണ് വി എം സുധീരന്‍ കുറ്റപ്പെടുത്തിയത്. അബ്ദുള്ള കുട്ടിയോട് വിശദീകരണം തേടുമെന്ന് കെപിസിസി അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Politics, A.P Abdullakutty, Congress, News Paper, Narendra Modi, BJP, The newspaper veekshanam against A P Abdulla kutty's stand

Powered by Info News For You

Comments
Post a Comment