നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോ ഇടിച്ച് അച്ഛനും മകനും മരിച്ചു, പിതാവിനോടൊപ്പം യാത്രയായത് ഒരുവയസുകാരനായ മകന്‍

കടനാട്:(www.kvartha.com 11/05/2019) നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍ ഓട്ടോ ഇടിച്ച് അച്ഛനും മകനും മരിച്ചു. ശനിയാഴ്ച 5.30 മണിയോടെ പാലാ കടനാട്ടിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മാനത്തൂര്‍ പുതിയാമഠത്തില്‍ ജെന്‍സ്, മകന്‍ അഗസ്ത് എന്നിവരാണ് മരിച്ചത്.

 News, Kerala, Accident, Father, Son, Dead, Hospital, Father and son dies in accident

പിഴകില്‍ നിന്നും കൊല്ലപ്പള്ളിയിലേക്ക് സഞ്ചരിക്കുന്നതിനിടെ നിയന്ത്രണംവിട്ട ഓട്ടോ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ജെന്‍സിന്റെ ഭാര്യക്കും മൂത്ത കുട്ടിക്കും പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ജെന്‍സിനെയും, അഗസ്തിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Accident, Father, Son, Dead, Hospital, Father and son dies in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?