ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ കരണത്തടിച്ച് യുവാവ്, അപ്രതീക്ഷിത ആക്രമണം റോഡ് ഷോയ്ക്കിടെ, ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തിവാരിക്കെതിരെ സംസാരിച്ചതിനാണ് അക്രമിച്ചതെന്ന് സൂചന
ന്യൂഡല്‍ഹി: (www.kvartha.com 04.05.2019) റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ കയറി യുവാവ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കരണത്തടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തുന്നതിനിടെ ഡല്‍ഹി മോത്തിബാഗില്‍ വെച്ചാണ് സംഭവം. വാഹനത്തിലേക്ക് ചാടിക്കയറിയ കെജ്‌രിവാളിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
പോലീസും പ്രവര്‍ത്തകരും ചേര്‍ന്ന് കീഴ്‌പ്പെടുത്തിയ അക്രമിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കൈലാഷ് പാര്‍ക്ക് സ്വദേശി സുരേഷ് ആണ് കെജ്‌രിവാളിനെ മര്‍ദിച്ചതെന്നാണ് സൂചനകള്‍. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ മനോജ് തിവാരി നല്ല നര്‍ത്തകനാണെന്നും, നര്‍ത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന.
ആക്രമണത്തെ അപലപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പോലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് കണ്ടതെന്നും ഈ ഭീരുത്വത്തെ അപലപിക്കുന്നതായും ആം ആദ്മി പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Keywords: India, National, News, New Delhi, Arvind Kejriwal, Slap, Youth, 'Attack on Delhi & Its Mandate': AAP Claims Conspiracy After Arvind Kejriwal Slapped At Roadshow

Powered by Info News For You

Comments
Post a Comment