രാജിയിലുറച്ച് രാഹുല്‍; അനുനയ നീക്കങ്ങള്‍ ഫലം കണ്ടില്ല, ഒരുമാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നിര്‍ദ്ദേശം, നേതൃതലത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് ഗുരുതര പ്രതിസന്ധി

ദില്ലി: (www.kvartha.com 29.05.2019) കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെക്കുമെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

National, News, Rahul Gandhi, Priyanka Gandhi, Resignation, Congress, President, New Delhi, Lok Sabha, Rahul gandhi in strong stand on resignation from congress president

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാജി തീരുമാനത്തില്‍ മാറ്റം വരുത്തുവാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. അതിനിടയില്‍ പ്രിയങ്കാ ഗാന്ധിയുടെ ചര്‍ച്ചയും രാഹുലിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒരുമാസത്തിനകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് നേതൃ തലത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ ഡല്‍ഹിയില്‍ ഉള്ളതെന്ന് നേതാക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Rahul Gandhi, Priyanka Gandhi, Resignation, Congress, President, New Delhi, Lok Sabha, Rahul gandhi in strong stand on resignation from congress president


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?