വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഇക്കാര്യം യാത്രക്കാരനെ നേരത്തേ അറിയിക്കണമെന്ന് നിര്‍ദേശം, അറിയിച്ചില്ലെങ്കില്‍ ടിക്കറ്റ് നിരക്ക് മുഴുവനായും തിരികെ നല്‍കണം

മസ്‌കത്ത്:  (www.kvartha.com 20.05.2019) വിമാനം റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഇക്കാര്യം യാത്രക്കാരനെ നേരത്തേ അറിയിക്കണമെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി നിര്‍ദേശം നല്‍കി. വിമാനത്തിന്റെ ഷെഡ്യൂള്‍ഡ് ഡിപ്പാര്‍ച്ചര്‍ സമയത്തിന് രണ്ടാഴ്ച മുമ്പ് വിവരമറിയിച്ചിരിക്കണമെന്നതാണ് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിയുടെ ചട്ടം. രണ്ടാഴ്ച മുമ്പ് വിവരമറിയിച്ചില്ലെങ്കില്‍ ടിക്കറ്റിന്റ മുഴുവന്‍ നിരക്കും ഏഴ് ദിവസത്തിനുള്ളില്‍ തിരികെ നല്‍കുകയോ അല്ലെങ്കില്‍ എത്രയും പെട്ടന്ന് ബദല്‍ യാത്രാസൗകര്യം ഒരുക്കണമെന്നും മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

ഇക്കാര്യങ്ങള്‍ യാത്രക്കാരെന്റ അവകാശങ്ങളുടെ പട്ടികയില്‍ പെടുന്നതാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വിമാനം വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് സമയത്തിന് അനുസരിച്ച് ഭക്ഷണം നല്‍കണമെന്നും ഒന്നോ അതിലധികമോ രാത്രിയിലെ താമസം ആവശ്യമായി വരുന്ന പക്ഷം ഹോട്ടലില്‍ സൗകര്യമൊരുക്കണമൊന്നും നിര്‍ദേശമുണ്ട്. വിമാനത്താവളത്തിലേക്ക് യാത്രാസൗകര്യവും ഒരുക്കേണ്ടതുണ്ട്. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാലാണ് വിമാനം വൈകിയതോ റദ്ദാക്കിയതോ ആണെങ്കില്‍ വിമാന കമ്പനിക്ക് അക്കാര്യം തെളിയിക്കാന്‍ സാധിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.

അതേസമയം, യാത്രക്കാരില്‍ പലര്‍ക്കും ഇക്കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാകാറില്ല. ഉണ്ടെങ്കില്‍ തന്നെ പലരും പിന്നാലെ പോയി സമയം നഷ്ടപ്പെടുമെന്ന് കരുതി ഇതിന് മുതിരാറില്ല. അത് കൊണ്ട് തന്നെ ഇത്തരം സംഭവങ്ങളുണ്ടായാല്‍ വിമാന കമ്പനികള്‍ ഖേദപ്രകടനം നടത്തി തടിയൂരുകയാണ് പതിവ്.



Keywords: Gulf, News, Flight, Cancelled, Fine, Ticket, Oman, Muscat, Flight delay, cancellation: Flight companies should be paid compensations 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?