ഡി വൈ എസ് പിയെയും പോലീസിനെയും നിരന്തരം ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന യുവാവിനെതിരെ കേസെടുത്തു; അപകീര്‍ത്തി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍

കണ്ണൂര്‍: (www.kasargodvartha.com 10.05.2019) ഡി വൈ എസ് പിയെയും പോലീസിനെയും നിരന്തരം ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന യുവാവിനെതിരെ കേസെടുത്തു. ഷനില്‍ ഷാനു എന്നയാള്‍ക്കെതിരെയാണ് ടാണ്‍ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ 2018 ഡിസംബര്‍ 12ന് അന്ന് കണ്ണൂര്‍ ഡി വൈ എസ് പിയായിരുന്ന സദാനന്ദന്‍ ഷനില്‍ ഷാനുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

അതിനുശേഷം നിരന്തരമായി സദാനന്ദനും കേരള പോലീസിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഐ.ടി.ആക്ട് പ്രകാരമാണ് കേസെടുത്തത്. പ്രതിയെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Social-Media, DYSP, Kannur, Facebook post against Police; Case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?