പിലാത്തറയ്ക്കു പിന്നാലെ തൃക്കരിപ്പൂരിലും കള്ളവോട്ട് സ്ഥിരീകരിച്ചു; യുവാവിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 03.05.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പിലാത്തറയ്ക്കു പിന്നാലെ തൃക്കരിപ്പൂര്‍ 48-ാം നമ്പര്‍ ബൂത്തിലും കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചു. കലക്ടറുടെ റിപോര്‍ട്ട് പ്രകാരം കുറ്റക്കാരനായ കെ ശ്യാംകുമാറിനെതിരെ കേസെടുക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. വൈകിട്ട് 6.20 നും 7.26 നുമായി രണ്ടു തവണ ബൂത്തില്‍ കയറി ശ്യാം കുമാര്‍ വോട്ട് ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കള്ളവോട്ടിന് കൂട്ടുനിന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ക്ക് തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. ബൂത്തിലെ തിരക്ക് കാരണം വോട്ടിംഗ് വേഗത്തിലാകാന്‍ അധികമായി നിയോഗിച്ചിരുന്ന ഫസ്റ്റ് പോളിംഗ് ഓഫീസറുടെ മുന്നിലാണ് ശ്യാംകുമാര്‍ രണ്ടുതവണയും മഷി പുരട്ടിയത്. എല്ലാസമയത്തും നാലോ അഞ്ചോ പോളിംഗ് ഏജന്റുമാര്‍ ഈ ബൂത്തില്‍ ഉണ്ടായിരുന്നെങ്കിലും ആരും ഈ സംഭവം എതിര്‍ത്തില്ലെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ പിലാത്തറയില്‍ കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് സി പി എമ്മുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം വി സലീന, മുന്‍ അംഗം കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. പിലാത്തറ എ യു പി സ്‌കൂളിലെ 19-ാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ കള്ളവോട്ട് ചെയ്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trikaripur, Trending, election, Bogus voting of Trikaripur; Order to take action against Youth
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?