പശുവിനെ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടു; ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനം കീഴ്‌മേല്‍ മറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്

മുംബൈ: (www.kvartha.com 17.05.2019) പശുവിനെ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ട ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനം കീഴ്‌മേല്‍ മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂര് ജില്ലയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5:15ഓടെയായിരുന്നു സംഭവം. നടുറോഡില്‍ നിന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ അകമ്പടി വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. സിഐഎസ്എഫ് ജവാനാണ് പരിക്കേറ്റത്.

ചന്ദ്രാപൂരില്‍ നിന്ന് നാഗ്പൂരിലേക്ക് പോവുകയായിരുന്നു മോഹന്‍ ഭാഗവത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് പിന്നാലെ വന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. പശുവിനെ കണ്ട് വെട്ടിച്ച് ബ്രേക്കിട്ടതോടെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനം കീഴ്‌മേല്‍ മറിയുകയുമായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Maharashtra, News, Mumbai, RSS, Accident, Escort Vehicle, Cow, Mohan Bhagavat's escort vehicle overturned


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?